Kerala
ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ച ട്രാവലർ ജീപ്പിൽ തട്ടി അപകടം; ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്ക്
: എറണാകുളത്ത് ട്രാവലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ജീപ്പ് മറിഞ്ഞ് അപകടം.
എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപമായിരുന്നു സംഭവം.
അപകടത്തിൽ ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ഒരാളുടെ ഒഴികെ മറ്റാരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ പുലർച്ചെയായിരുന്നു അപകടം.