India
പരിശീലനത്തിനിടെ അപകടം; ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ പവർലിഫ്റ്റർക്ക് ദാരുണാന്ത്യം
ജയ്പൂർ: ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ പവർലിഫ്റ്റർക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം.
വനിതാ പവർലിഫ്റ്റർ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോഗ്രാം ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണ് മരിച്ചത്. പരിശീലനത്തിനിടെ ബാർബെൽ വീണ് താരത്തിൻ്റെ കഴുത്തൊടിഞ്ഞുവെന്നാണ് നയാ ഷഹർ എസ്എച്ച്ഒ വിക്രം തിവാരിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
അപകടം നടന്ന ഉടൻ യാഷ്തിക ആചാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിമ്മിൽ പരിശീലകൻ്റെ സഹായത്തോടെ ഭാരമുയർത്തുന്നതിനിടെയാണ് യാഷ്തികയ്ക്ക് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം.