Kerala
നാരകക്കാനത്ത് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞു; ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ രണ്ട് മരണം
ഇടുക്കി: നാരകക്കാനത്ത് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. മണ്ണത്തൂര്‍ സ്വദേശി സാറാമ്മ, ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ജീപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. മൂന്നുപേരുടെ നില ഗുരുതരമാണ്.
ഇവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എറണാകുളം മണ്ണത്തൂര്‍ സ്വദേശികളായ 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
കുരിശുമല സന്ദർശിച്ച ശേഷം ഇറങ്ങി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 200 അടി താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞത്.