Kerala

വെളിച്ചം പകര്‍ന്നവര്‍ക്ക് വിട; നൊമ്പരമായി പാങ്ങ്, മൃതദേഹവുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

Posted on

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പാങ്ങ് എച്ച്എസ്എസിലേക്ക് എത്തി.

പൊതുദര്‍ശനം അല്‍പ്പസമയത്തിനകം ആരംഭിക്കും. പാങ്ങ് ജിഎല്‍പി, ജിയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആദ്യം മൃതദേഹങ്ങള്‍ കാണുക.

സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ ടീച്ചര്‍, റംല ടീച്ചര്‍, ഷക്കീന ടീച്ചര്‍, മജീദ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്‌റ ടീച്ചര്‍, പന്ത്രണ്ടുവയസുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി സ്‌കൂളിലേക്ക് എത്തിച്ചിരിക്കുന്നത്.

ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version