Kerala
മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു
കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്.
തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ചുകയറുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായി.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.