Kerala

സ്കൂൾ ബസ് നിർത്തിയിട്ട ക്രെയിനുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Posted on

തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ഡ്രൈവർ മരിച്ചു.

കല്ലമ്പലം സ്വദേശിയായ ഷാജിയാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ബസ്സിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസ്സാണ് തട്ടുപാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ മറ്റുള്ളവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version