Kerala

അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേർ മരിച്ചു

Posted on

അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപടകം. മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത്.

അഞ്ചൽ പുനലൂർ പാതയിലെ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതിലക്ഷ്മി (16),

തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി (21), ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.

ശ്രുതി ലക്ഷ്മി കരവാളൂർ AMMHS ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും, ജ്യോതിലക്ഷ്മി ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version