Kerala
എംസി റോഡിൽ കാർ എതിർ ദിശയിൽ നിന്നു വന്ന ബൈക്കുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ 18 കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: വെഞ്ഞാറമൂട് കീഴായിക്കോണത്ത് എം.സി റോഡിൽ കാറും എതിർ ദിശയിൽ നിന്നു വന്ന ബൈക്കും കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം.
കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന സുബിൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
കിളിമാനൂർ ഭാഗത്തുനിന്ന് വന്ന കാർ എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ സുബിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.