Kerala

കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്.;ഓടി രക്ഷപെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ പിന്തുടർന്ന് പിടികൂടി

Posted on

കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്. 2 പേരുടെ നില ഗുരുതരം.കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്.ഇതിൽ 2 സ്ത്രീകൾക്ക് ഗുരുതര പരിക്കാണ്.ഇന്ന് വൈകിട്ട് 7 മണിയോടെ ആണ് സംഭവം.

കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ നിന്നും നഗരം ചുറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്.
അമിത വേഗവും മഴയുമാണ് അപകട കാരണം എന്ന് കരുതുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണ് പരിക്ക്അപകടത്തെ തുടർന്ന് അരമണിക്കൂറോളം നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണിപ്പോൾ.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് സ്ത്രീകളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഇവർക്ക് അടിയന്തര ചികിത്സ നൽകിവരുന്നു.മറ്റ് പരിക്കേറ്റവർ: അപകടത്തിൽപ്പെട്ട മറ്റുള്ളവർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ചികിത്സയിലുള്ളവർ കുമാരനല്ലൂർ, കൊല്ലാട്, മറിയപ്പള്ളി സ്വദേശികളാണ്.

 

അപകടം നടന്ന ഉടൻ തന്നെ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിന്തുടർന്ന് പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അമിതവേഗതയ്ക്കും അശ്രദ്ധമായി വണ്ടിയോടിച്ചതിനും ഡ്രൈവർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കനത്ത മഴയുള്ള സമയത്ത് റോഡിലെ മറ്റ് വാഹനങ്ങളെ മറികടക്കാനുള്ള മത്സരയോട്ടവും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version