Kerala
സൈക്കിളില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു
ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു.
നീര്‍ക്കുന്നം വെളിംപറമ്പില്‍ അബ്ദുല്‍ കലാമിന്റെ മകന്‍ സഹല്‍ (8) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.
ഇന്നലെ രാവിലെ ദേശീയപാതയില്‍ പുന്നപ്ര ചന്തയ്ക്ക് സമീപമാണ് അപകടം നടന്നത്. സൈക്കിള്‍ ചവിട്ടി വരുകയായിരുന്നു.
പുന്നപ്ര എംഎസ് മന്‍സിലില്‍ സിയാദിന്റെ മകള്‍ ഐഷ (17) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുമാണ്. അപകടത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.