Kerala

ചമ്പക്കര ആശ്രമംപടിയിൽ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം

Posted on

കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയില്‍ കാര്‍ തോട്ടിലേക്ക് വീണ് അപകടം. എറണാകുളം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. കോട്ടയം – കോഴഞ്ചേരി റോഡില്‍ ചമ്പക്കര ആശ്രമം പടിയില്‍ വൈകിട്ട് 3.45നായിരുന്നു സംഭവം. 2 പേർക്ക് പരിക്കേറ്റു.

കറുകച്ചാല്‍ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കു കാറാണ് 15 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version