Kerala
സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം: സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര കുറ്റാളൂര്‍ കാപ്പില്‍ കുണ്ടില്‍ താമസിക്കുന്ന ഗൗരിപ്രസാദ് ആണ് അപകടത്തിൽ മരിച്ചത്.
നിര്‍ത്തിയിട്ട കോഴി വണ്ടിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. വേങ്ങര ഊരകം പുത്തന്‍ പീടിക പൂളാപീസ് സ്റ്റോപ്പില്‍ വെച്ച് രാവിലെ 5 നാണ് സംഭവം. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
രാമപുരം ജംസ് കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് ഗൗരിപ്രസാദ്. രാവിലെ ജിമ്മിൽ പോകുമ്പോഴാണ് അപകടം ഉണ്ടായത്. തൊട്ടടുത്ത കോഴി കടയിലേക്ക് കോഴിയിറക്കാന്‍ നിര്‍ത്തിയതായിരുന്നു കോഴി വണ്ടി. ഈ പ്രദേശത്ത് റോഡിന് വീതി കുറവാണ്. പിറകെ വന്ന സ്‌കൂട്ടർ വണ്ടിയിൽ ഇടിക്കുകയായിരുന്നു. വണ്ടിയിൽ നിന്ന് തെറിച്ച് വീണ യുവാവിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.