ജയിലില്‍ കഴിയുന്ന കെനിയൻ യുവതിക്ക് ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി ഉത്തരവ് - Kottayam Media

Kerala

ജയിലില്‍ കഴിയുന്ന കെനിയൻ യുവതിക്ക് ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി ഉത്തരവ്

Posted on

കൊച്ചി: കേരളത്തില്‍ അനധികൃതമായി താമസിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന കെനിയന്‍ സ്വദേശിനിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

ഗര്‍ഭച്ഛിദ്രത്തിന് അനുവദിച്ചുകൊണ്ടുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 14 ആഴ്ച പിന്നിട്ട ഗര്‍ഭത്തിനാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയത്. ഇന്ത്യക്കാരി അല്ല എന്ന കാരണത്താല്‍ രാജ്യത്തെ നിയമപ്രകാരമുള്ള അനുമതി നിഷേധിക്കേണ്ടതില്ലെന്ന് കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version