Kerala
ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്
ആറന്മുളയിൽ ജയം അനിവാര്യം, താൻ ഒരിക്കലും വിയർക്കില്ലെന്ന് വീണാ ജോർജ് . താൻ ജനിച്ചുവളർന്ന മണ്ണാണ് പത്തനംതിട്ട.
തന്നെ നാട്ടുകാർ എല്ലാവരും കരുതലോടെ ചേർത്തുപിടിക്കുന്നു. വളരെ സന്തോഷത്തോടെ ആണ് വോട്ടർമാരിലേക്ക് എത്തുന്നത്. ഇലക്ഷനിൽ നല്ല പോരാട്ടം തന്നെ നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യമാണ്. സത്യപ്രതിജ്ഞ ചെയ്ത സമയം മുതൽ തന്നെ വേട്ടയാടി. ഏതൊക്കെ തരത്തിലാണ് എന്നെ ആക്രമിച്ചത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തി. അവളുടെ മുഖം കറുപ്പിക്കും എന്ന് പരസ്യമായി യൂത്ത് കോൺഗ്രസ് വെല്ലുവിളിച്ചു. ഒരു വിയർപ്പും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല- വീണ പറഞ്ഞു.