Kerala
നവാസ് കറതീര്‍ന്ന മതേതരവാദി, മികവുറ്റ പ്രാസംഗികന്; പിന്തുണച്ച് അബിന്‍ വര്‍ക്കി
കൊച്ചി: എസ്എഫ്ഐ നേതാക്കളുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. പി കെ നവാസ് കറ തീര്‍ന്ന മതേതരവാദിയാണെന്ന് അബിന്‍ വര്‍ക്കി അഭിപ്രായപ്പെട്ടു.
മുസ്ലിം രാഷ്ട്രം ഉണ്ടാക്കണമെന്നു പറഞ്ഞ മുഹമ്മദലി ജിന്നയോട് തന്റെ രാജ്യം ഇന്ത്യയാണെന്നും ആശയം മതേതരത്വമാണെന്നും പറഞ്ഞ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരനാണ് പി കെ നവാസ് എന്നും അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി.
പി കെ നവാസിനെ വര്‍ഗീയ വാദിയെന്ന് എസ്എഫ്ഐ വിശേഷിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് കൈയ്യില്‍ വെച്ചാല്‍ മതിയെന്നാണ് പറയാനുള്ളതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.