Kerala
ലത്തീൻ സഭയെ അനുനയിപ്പിക്കാൻ ആസ്ഥാനത്തെത്തി മന്ത്രി VEഅബ്ദുൽ ഗഫൂ
തിരുവനന്തപുരം: മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ഇടഞ്ഞ് നില്ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സഭാ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍. നടന്നത് സ്വാഭാവിക സന്ദര്‍ശനമാണെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സൗഹൃദം പങ്കിട്ടെന്നും എല്ലാ പിന്തുണയും പിതാവ് അറിയിച്ചിട്ടുണ്ടെന്നും വി ഇ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
‘എന്നോട് പരിഭവം പറഞ്ഞില്ല. സന്തോഷം ആണ് അറിയിച്ചത്. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകും. ആ കാര്യം ഇവിടെ അറിയിച്ചിട്ടുണ്ട്. സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കും. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് വകുപ്പ്.
എല്ലാവരുമായി ആലോചിച്ച് മുന്നോട്ട് പോകും. മുതലപൊഴിയില്‍ മണ്‍സൂണ്‍ വരുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്’, വി ഇ അബ്ദുല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.