Kerala

തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം

Posted on

കോട്ടയം: ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ രാവിലെ 11 മണിക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് ജോയ് തോമസ് ആനിതോട്ടത്തിന്റെ അദ്ധ്യഷതയിൽ കൂടിയ പ്രതിഷേധം യോഗത്തിൽ ;സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അലി സുജാദ് , കോട്ടയം ജില്ലാ സെക്രട്ടറി സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ സിന്ധു രാഗേഷ്, ഫ്രാൻസിസ് കൂരോത്ത്, ഷിബി കളപുരക്കൽപടി, സജി ഇരുപ്പുമല, ഫാത്തിമ തെക്കേത്തു,

ജോൺ വര്ഗീസ്, പ്രിൻസ് മാമൂട്ടിൽ, രാജു താന്നിക്കൽ, ചാക്കോ പയ്യനാടൻ, ജോസഫ് സെബാസ്റ്റ്യൻ, അഡ്വ. റോണി നെടുമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. കോട്ടയം ജില്ലാ ഭാരവാഹികൾ നിയമസഭാ മണ്ഡലം ഭാരവാഹികൾ എന്നിവരടക്കം ഭരണഘടനയെ സ്നേഹിക്കുന്ന നിരവധി സന്നദ്ധ സേവകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version