Kerala
വണ്ടൂരിൽ എ.പി. അനിൽകുമാറിനെതിരെ പോസ്റ്റർ പ്രതിഷേധം
മലപ്പുറം വണ്ടൂരിൽ എ.പി. അനിൽകുമാർ എം.എൽ.എക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ. വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ്, വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പ്രധാനമായും പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പ് നേതാവായി അനിൽകുമാർ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന ആരോപണം.
കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടുമായി മുന്നോട്ട് പോയാൽ അനിൽകുമാർ ഇനി നിയമസഭ കാണില്ലെന്ന് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.