മോദി വന്നിടത്ത് എ കെ ആന്റണി വന്നിട്ട് എന്ത് കാര്യം? പത്തനംതിട്ടയിൽ ആന്റണിയുടെ പ്രചാരണം ഏശില്ല: അനിൽ - Kottayam Media

Kerala

മോദി വന്നിടത്ത് എ കെ ആന്റണി വന്നിട്ട് എന്ത് കാര്യം? പത്തനംതിട്ടയിൽ ആന്റണിയുടെ പ്രചാരണം ഏശില്ല: അനിൽ

Posted on

പത്തനംതിട്ട: മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി പത്തനംതിട്ടയിൽ യുഡിഎഫിനായി പ്രചാരണത്തിനെത്തുന്നതിനെ തള്ളി മകനും ബിജെപി സ്ഥാനാർത്ഥിയുമായ അനിൽ കെ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് പ്രചാരണം നടത്തിയ പത്തനംതിട്ടയിൽ മറ്റാരും പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്ന് അനിൽ ആന്റണി പറഞ്ഞു.

തന്റെ പിതാവിന് 84 വയസ്സാണ്, അദ്ദേഹം രണ്ട് വർഷം മുമ്പ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതാണ്. നിലവിലെ സജീവ പ്രവർത്തകരായ മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധി അടക്കമുള്ളവർ പ്രചാരണത്തിന് വന്നിട്ട് പോലും പത്തനംതിട്ടയിൽ കാര്യമില്ലെന്നും മോദി ഉണ്ടാക്കിയ ഇംപാക്ട് മറ്റൊരു നേതാവിനുമുണ്ടാക്കാൻ കഴിയില്ലെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version