Kerala

രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യം; റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ച് എ എ റഹീം

Posted on

ഡൽഹി: രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ച് എ എ റഹീം എംപി. ജോലിസമയം കഴിഞ്ഞാൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ട എന്ന ആനുകൂല്യം നേടിത്തരുന്ന നിയമമാണ് റൈറ്റ് റ്റു ഡിസ്കണക്ട്. രാജ്യസഭയിൽ ഈ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എ എ റഹീം.

രാജ്യത്തെ ഐ ടി, ബാങ്കിങ്, കൺസൾട്ടിങ് അടക്കമുള്ള സ്വകാര്യ മേഖലയിൽ അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെയും, മരിക്കുന്നവരുടെയും, വിവിധ ആരോഗ്യ – മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുടെയും എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് റഹീം എംപി ബിൽ അവതരിപ്പിച്ചത്. ജോലി സമയത്തിന് ശേഷവും ഓഫീസിൽ തുടരാനോ, ഓഫിസിന് പുറത്തിരുന്ന് ഓൺലൈൻ ആയി ജോലിയിൽ തുടരാനോ പലതുയിടത്തും കമ്പനികൾ ജീവനക്കാരെ നിർബന്ധിക്കുന്നുണ്ട്. അവധി ദിവസങ്ങളിലും പലപ്പോഴും ഇത്തരത്തിൽ പല ജീവനക്കാർക്കും സമ്മർദ്ദമുണ്ട്. ഇവയെയെല്ലാം നിയമവിരുദ്ധമാക്കാൻ നിർദേശിക്കുന്നതാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version