Kerala

ബിസ്‌ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്

ന്യൂഡൽഹി : ബിസ്‌ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം കണ്ടെത്തിയതായി റിപ്പോർട്ട്. ബംഗാളിലെ ജൽപായ്ഗുരി പ്ലാൻ്റിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ കമ്പനിക്കെതിരെ നിയമനടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി.

ഒരാഴ്ചയ്ക്കിടെ ബിസ്‌ലെരിക്കെതിരെ എഫ്എസ്എസ്എഐ സ്വീകരിക്കുന്ന രണ്ടാമത്തെ നിയമനടപടിയാണിത്. പിബി 201 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിൻ്റെ സാമ്പിളിലാണ് അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നേരത്തെ പിബി 201 എന്ന ബാച്ചിലെ വെള്ളത്തിൻ്റെ വിൽപ്പന എഫ്എസ്എസ്എഐ നിരോധിച്ചിരുന്നു. പ്രാഥമിക പരിശോധനയിലും റഫറൽ ലാബ് പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തെളിഞ്ഞു. മലിനജല ചോർച്ചയിലൂടെയോ തകരാറിലായ പൈപ്പുകളിലൂടെയോ ആണ് സാധാരണയായി കോളിഫോം ബാക്ടീരിയ കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നത്.

2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇപ്പോൾ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഗോവയിലെ പ്ലാൻ്റിൽ നിന്ന് ശേഖരിച്ച ബിസ്‌ലേരി കുപ്പിവെള്ള സാമ്പിൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നും അതോറിറ്റി സമാനമായ നിയമനടപടി പ്രഖ്യാപിച്ചിരുന്നു. ഗോവയിലെ സാമ്പിളിൽ അനുവദനീയമായ അളവിലും കൂടുതൽ ബ്രോമേറ്റും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും കണ്ടെത്തിയതിനെ തുടർന്നാണ് അത് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top