Kerala

ചക്കകൊമ്പന് മയക്കു വെടി ഏറ്റെങ്കിലും മയങ്ങിയില്ല :അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു

ഇടുക്കി ചിന്നക്കനാലിൽ മൂന്നാം ദിവസവും തുടരുന്ന ദൗത്യത്തിനിടെ വൈകിട്ട് നാലുമണിയോടെയാണ് ചക്കക്കൊമ്പന് മയക്കുവെടി പ്രയോഗിച്ചത്. വെടിയേറ്റതിന് പിന്നാലെ ആന ആനയിറങ്കൽ ജലാശയത്തിലേക്ക് ഇറങ്ങി.

ഏകദേശം അരമണിക്കൂറോളം വെള്ളത്തിൽ തുടർന്ന ആനയെ ബോട്ടിന്റെ സഹായത്തോടെ കരയിലെത്തിക്കാൻ ദൗത്യസംഘത്തിന് കഴിഞ്ഞു.
രണ്ട് ഡോസ് മരുന്ന് നൽകിയിട്ടും പ്രതീക്ഷിച്ച രീതിയിൽ മയക്കം ബാധിക്കാത്തത് ആശങ്കയുണ്ടാക്കി. ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ട് തുടർനടപടികൾ സ്വീകരിച്ചു.മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. ദൗത്യം ഇന്ന് ഫലം കണ്ടില്ലെങ്കിൽ താത്കാലികമായി അവസാനിപ്പിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. ആനയെ മയക്കുവെടി വെച്ച് റേഡിയോകോളർ ഘടിപ്പിക്കുന്ന ദൗത്യം ഈ അടുത്തൊന്നും ഉണ്ടാകില്ല. കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി വനവകുപ്പ് ഈ ദൗത്യത്തിന് പിന്നാലെയാണ്.

ആനയിറങ്കൽ ഡാമിലേക്ക് ചക്കക്കൊമ്പൻ ഇറങ്ങിയതിന് തൊട്ട് പിന്നാലെ ആനയുടെ മയക്കം വിടാനുള്ള രണ്ടാം ഡോസ് വനവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരുന്നു. ഇന്ന് രാവിലെ ആറുമണി മുതൽ ചക്കക്കൊമ്പനെ മയക്കു വെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടങ്ങിയിരുന്നു. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവുമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. എന്നാൽ ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതിനാൽ ദൗത്യം വൈകി

മൂന്ന് ദിവസം നീണ്ട പരിശ്രമങ്ങൾക്കൊടുവിലും റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം പൂർത്തിയാക്കാനായില്ല. അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു. തുടർനടപടികൾ യോഗം ചേർന്ന് തീരുമാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top