Kerala

തട്ടിപ്പ് കാരൻ സംഘാടകൻ എന്ന് പരാതി :അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പരിപാടിയിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും

അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പരിപാടിയിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും. തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ സംഘാടകനായത് കൊണ്ടാണ് മുഖ്യമന്ത്രിയും ആറു മന്ത്രിമാരും പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

പി കെ കുഞ്ഞാലികുട്ടി, ബിന്ദു കൃഷ്ണ, ഒ ജെ ജനീഷ്, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, ഷിബു ബേബി ജോൺ എന്നിവരാണ് മുഖ്യമന്ത്രിക്ക് പുറമേ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയുടെ സംഘാടകരിൽ ഒരാൾ തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ ആണ് എന്നും പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നുമുള്ള സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി അടക്കം പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നാണ് ആരോപണ വിധേയൻ പറയുന്നത്. തനിക്കെതിരെ പരാതി ഉണ്ടായിരുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ ഇത് വ്യാജ പരാതിയാണെന്നും കോടതി തള്ളിയതാണെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഒന്നര കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ്. ഇത് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പായതാണെന്നും കോടതി കേസ് റദ്ദാക്കിയതാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top