പാലാ :പാലായുടെ അഭിമാനം .പാലാക്കാരുടെ ആഘോഷം ജൂബിലി തിരുന്നാൾ ആഘോഷമായ് എന്ന ഭക്തിഗാനം അലയടിച്ചുയരവെ ..നൂറുകണക്കിന് മരിയ ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുമുയർന്ന സ്തുതിപ്പുകൾക്കിടയിൽ കത്തീഡ്രൽ പള്ളി വികാരി ജോസഫ് മലപ്പറമ്പിൽ ജൂബിലി തിരുന്നാൾ പന്തലിന്റെ കാൽ നാട്ടു കർമ്മം നിർവഹിച്ചു .

ളാലം പഴയ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ ;ളാലം പുത്തൻ പള്ളി വികാരി ഫാദർ ജോർജ് മൂലേച്ചാലിൽ എന്നിവർ സഹ കാർമ്മികരായിരുന്നു.ഫാദർ ജോർജ് തറപ്പേൽ ;ഫാദർ ഐസക് പെരിങ്ങമലയിൽ ;ഫാദർ സെബാസ്ററ്യൻ ചാമക്കാലായിൽ ;ഫാദർ ജോബി കുന്നക്കാട്ട് ;ഫാദർ കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവരും രാജേഷ് പാറയിൽ ;രാജീവ് കൊച്ചു പറമ്പിൽ ;കൈക്കാരന്മാരായ ജോസഫ് താന്നിയത്ത് ;

ബിജു കൂട്ടിയാനിയിൽ ;തങ്കച്ചൻ കാപ്പിൽ ;പാലാ നഗരസഭാ വൈസ് ചെയർമാൻ ബിജു മാത്യൂസ് ;കൗൺസിലർമാരായ ബിജി ജോജോ ;ലീന സണ്ണി പുരയിടം ;മുൻ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ ,ജോസുകുട്ടി പൂവേലിൽ ;ജോമോൻ വേലിക്കകത്ത് ;ജോഷി വട്ടക്കുന്നേൽ ;സാബു തേനംമാക്കൽ ;കുഞ്ഞുമോൻ പാലക്കൽ ;ബേബിച്ചൻ എഡേട്ട് ;ജെയിംസ് ചെറുവള്ളി ;സജീവ് കണ്ടത്തിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജൂബിലി പെരുന്നാൾ നോട്ടീസിന്റെ പ്രകാശന കർമ്മം നിർവഹിച്ചു .പണ പിരിവിന്റെ ഉദ്‌ഘാടനം കുഞ്ഞുമോൻ പാലക്കൽ ;പാലക്കൽ ബട്ടൺ സെന്ററിന് വേണ്ടി തുക കൈമാറ്റം നൽകി .ആര്യാസ് ഉണ്ണി യും സംഭാവന നൽകി.പന്തൽ നിർമ്മാണം നടത്തുന്ന ഉടമ ഐശ്വര്യ സജിയെ പുതുവസ്ത്രം നൽകി ആദരിച്ചു .പാലാ മുൻസിപ്പാലിറ്റി അധികൃതർ കുരിശുപള്ളിയും പരിസരവും വൃത്തിയാക്കി നൽകിയിരുന്നു .വൈസ് ചെയർമാൻ ബിജു മാത്യൂസ് നേതൃത്വം നല്കുന്നുമുണ്ടായിരുന്നു .ജൂബിലി പെരുന്നാൾ പ്രമാണിച്ച് പരിസര ശുചീകരണം ധ്രുത ഗതിയിലാക്കുമെന്നു ചെയർപേഴ്‌സൺ മായാ രാഹുലും കഴിഞ്ഞ കൗൺസിലിൽ സൂചിപ്പിച്ചിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ