
പാലാ : ഭരണങ്ങാനം: ലോക പ്രമേഹദിനത്തിൽ പ്രമേഹത്തിനെതിരെയുള്ള ബോധവൽക്കരണവുമായി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുന്ന മേരിഗിരി ആശുപത്രിയുടെ സേവന സന്നദ്ധത മാതൃകാപരമെന്ന് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധാ ഷാജി അഭിപ്രായപ്പെട്ടു.

പ്രമേഹ ദിനത്തിൽ മേരിഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന വാക്കത്തോണിന് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു സുധാ ഷാജി .വ്യായാമവും ഭക്ഷണക്രമം രൂപീകരിക്കേണ്ടതും അത്യാവശ്യമായി തീർന്നിരിക്കുന്ന ഒരു കാലഘട്ടമാണിത് ഇന്ന് എല്ലാ വീട്ടിലും പ്രമേഹം എത്തി കഴിഞ്ഞ സാഹചര്യത്തിൽ ഭക്ഷണ നിയന്ത്രണം അത്യന്താപേക്ഷിതമായിരിക്കുന്നുവെന്നും സുധാ ഷാജി ചൂണ്ടിക്കാട്ടി.

വാക്കത്തോണിന് മേരിഗിരി ചീഫ് ഫിസിഷൻ ഡോ: ഹരീഷ് ന്നേതൃത്വം നൽകി.തോമസ് ഭവാനിക്കുന്നേൽ , ഡോ ബോബി തോമസ് കോക്കാട്ട് ,ഐ സി ചാക്കോ, മിനി തോമസ് , ജോസ്ഫിൻ മാത്യു; ആൻ്റണി വൈപ്പന, ഡോ സിജോ അലക്സ്, സന്തോഷ് മാട്ടേൽ എന്നിവർ നേതൃത്വം നൽകി.
വാക്കത്തോൺ മേരിഗിരി ആശുപത്രിയിൽ നിന്നും ആരംഭിച്ച് ഭരണങ്ങാനം ചുറ്റി ആശുപത്രിയിൽ സമാപിച്ചു .ആശുപത്രിയിലെ സ്റ്റാഫും നേഴ്സുകാരും വക്കത്തോണിൽ സജീവമായി പങ്കെടുത്തു .