Kerala

നഷ്ടപ്പെട്ടുപോയ പണവും ,ലോട്ടറിയും പാലാ മിനി സിവിൽ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികൾ ഉടമയെ തിരിച്ചേൽപ്പിച്ചു

പാലാ : നഷ്ടപ്പെട്ടുപോയ പണവും ,ലോട്ടറിയും പാലാ മിനി സിവിൽ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികൾ ഉടമയെ തിരിച്ചേൽപ്പിച്ചു .നിർധനനും വികലാംഗനുമായ ഒരു ലോട്ടറി തൊഴിലാളിയുടെ, കളഞ്ഞു കിട്ടിയ പണവും ലോട്ടറികളും, തിരികെ നൽകി പാലാ സിവിൽ സ്റ്റേഷനിൽ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികൾ മാതൃകയായി.

പാലാ ടൗണിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് സിവിൽ സ്റ്റേഷൻ പരിസരത്ത് വച്ച് നഷ്ടപ്പെടുകയായിരുന്നു .യദൃശ്ചയാ ആളൊഴിഞ്ഞ മിനി സിവിൽ സ്റ്റേഷന്റെ പിറകുവശത്തെ നടന്നു പോയ ഓട്ടോ തൊഴിലാളികൾ പണമടങ്ങിയ ബാഗ് കാണുകയും ,അത് പാലാ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുവാൻ ചെന്നപ്പോൾ

യഥാർത്ഥ ഉടമ പരാതിയുമായി സ്റ്റേഷനിൽ എത്തിയിരുന്നു .ഉടനെ തന്നെ ഈ നിർദ്ധനനായ ലോട്ടറി തൊഴിലാളിയെ പണമടങ്ങിയ ബാഗ് തിരിച്ചേൽപ്പിക്കുകയായിരുന്നു .സിവിൽ സ്റ്റേഷൻ ഓട്ടോ തൊഴിലാളികളെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top