Kerala

വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം  മഠത്തിലെ സ്കന്ദഷഷ്ഠി മഹോത്സവവും 130-ാമത് പ്രതിഷ്ഠാ വാർഷിക ആഘോഷങ്ങളും ആരംഭിച്ചു

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ കീഴിലുള്ളതും ശ്രീനാരായണ ഗുരുദേവൻ തെക്കൻ പഴനി എന്ന് നാമകരണം ചെയ്തതുമായ വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം  മഠത്തിലെ സ്കന്ദഷഷ്ഠി മഹോത്സവവും 130-ാമത് പ്രതിഷ്ഠാ വാർഷിക ആഘോഷങ്ങളും ആരംഭിച്ചു.

ആഘോഷങ്ങളുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു.കുന്നുംപാറ ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ച സിറ്റി ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം മാണി.സി.കാപ്പൻ എംഎൽഎയും, അനിൽ നെയ്യാറ്റിൻകരയും ചേർന്ന് നിർവഹിച്ചു.

സെക്രട്ടറി സ്വാമി ബോധിതീർത്ഥ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.2026 നവംബർ 10 മുതൽ 24 വരെ രണ്ടാഴ്ചക്കാലമാണ് മഹോത്സവം നടക്കുന്നത്.
​ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സ്വാമി അംബികാനന്ദ എന്നിവർ മുഖ്യരക്ഷാധികാരികളാണ്. ഉത്സവദിവസങ്ങളിൽ വിവിധ പൂജകളും ആധ്യാത്മിക-കലാപരിപാടികളും നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top