Kerala

തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .

തിരുവനന്തപുരം: കാളയ്‌ക്ക് തീറ്റ നൽകുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാളവണ്ടിക്കാരൻ മരിച്ചു.നെയ്യാറ്റിൻകര വെള്ളറട കോട്ടയംവിള സ്വദേശി ജോൺസൺ (76) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.

ദീർഘകാലമായി കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്നു ജോൺസൺ.ഇതിന്റെ ഭാഗമായി വളർത്തിയിരുന്ന കാളയ്‌ക്ക് തീറ്റ നൽകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ജോൺസണെ ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ ജോൺസൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിൽ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top