മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ CSI പള്ളിയുടെ 60 അടി ഉയരമുള്ള ഗോപുരത്തിൽ പെയിന്റിങ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയെ ഫയർഫോഴ്സ് സംഘം രക്ഷപെടുത്തി അതിസാഹസികമായി സുരക്ഷിതമായി താഴെയിറക്കി. മൂലമറ്റം കാഞ്ഞാർ സ്വദേശി അമൽ ആണ് പള്ളിയുടെ മുകളിൽ അകപ്പെട്ടത്. ഗോപുരത്തിന്റെ ഉയരത്തിൽ

അവശനിലയിൽ കഴിയുകയായിരുന്ന തൊഴിലാളിയെ സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സമയോചിതമായ ഇടപെടലിലൂടെയാണ് രക്ഷപ്പെടുത്തിയത്.മുഖവാരത്തിന്റെ പെയിന്റിങ് ജോലി നടന്നു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അസ്വാസ്ഥ്യം അനുഭവപ്പെടുകയും അത് മനസിലാക്കിയ സഹ പ്രവർത്തകർ ദേഹത്ത് കയർ കെട്ടി ഭിത്തിയിൽ സുരക്ഷിതമാക്കി നിർത്തുകയും ചെയ്തിരുന്നു .തുടർന്നാണ് ഫയർ ഫോഴ്സ് എത്തിയത് .

60 അടി ഉയരത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഓരോ നിമിഷവും നിർണായകമായിരുന്നു കൃത്യമായ ആസൂത്രണവും സാഹസികമായ ഇടപെടലും ഏകോപനവും കൈമുതലാക്കി ഫയർഫോഴ്സ് സംഘം ദൗത്യം വിജയകരമായി പൂർത്തിയാക്കി.

ഫയർഫോഴ്സ് സംഘത്തിലെ ഷിബു മുരളി, ഷാരോൺ കെ.എസ്., ശ്രീജിത്ത്, അർജുൻ കെ, അക്ഷയ് ആർ. എന്നിവരുടെ നിർണായക ഇടപെടലും കൂട്ടായ തീരുമാനവും പ്രവർത്തനവും രക്ഷാപ്രവർത്തനത്തിന് കരുത്തായി.