Kottayam

കാനാട്ടുപാറയിൽ ഡംപിംങ്ങ് ഗ്രൗണ്ട് തുറക്കാൻ അനുവദിക്കില്ല., രാഷ്ട്രീയത്തിനതീതമായി ജനഹിതം മാനിക്കുകയാണ് തന്റെ ശൈലിയെന്നും മാണി സി. കാപ്പൻ എം.എൽ.എ.

പാലാ:- ജനവാസമേഖലയായ കാനാട്ടുപാറയിൽ ജനരോഷത്തെത്തുടർന്ന് അടച്ചുപൂട്ടിയ ഡംപിംങ്ങ് കേന്ദ്രം വീണ്ടും തുറക്കുന്നതിന് അനുവദിക്കുന്ന പ്രശ്നമില്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ.കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനം ഭരിച്ചിരുന്ന ഇടതുമുന്നണി സർക്കാരിനോട് കാനാട്ടുപാറയിലെ നിർദ്ദിഷ്ട ഡബ്ബിങ് കേന്ദ്രം മറ്റൊരു സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഫുഡ് പാർക്ക്, കോൾഡ് സ്റ്റോറേജ് എന്നിവക്ക് അനുയോജ്യമായ ഈ സ്ഥലത്ത് ജനങ്ങൾക്ക് പ്രയോജനപ്പെടുന്നവ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.

മാലിന്യനിർമ്മാർജ്ജനത്തിനും സംസ്കരണത്തിനും ഉത്തരവാദിത്തപ്പെട്ട നഗരസഭ ഭരിച്ചിരുന്ന പാർട്ടികളും ഇരട്ടത്താപ്പ് നയമാണ് ഈ വിഷയത്തിൽ സ്വീകരിച്ചിരുന്നത്. മാലിന്യനിർമ്മാർജ്ജനം ഫലപ്രദമായി നിർവഹിക്കേണ്ടത് നഗരസഭയുടെ ചുമതലയാണ്. അതിനായി കേന്ദ്ര , സംസ്ഥാന സർക്കാരുകൾ നൽകുന്ന പണം ഉപയോഗിച്ച് എം.സി.എഫ് നിർമ്മിച്ച് മാലിന്യങ്ങൾ സംസ്ക്കരിച്ചില്ലെങ്കിൽ മാറാ രോഗങ്ങളും തീരാവ്യാധികളും പടർന്നു പിടിക്കും.

ഇതിനായി അനുവദിച്ച പണം ലാപ്സാക്കുന്നത് ദൂരവ്യാപകമായ ഭവിഷ്യത്തുകൾക്കിടയാക്കും. എൽ.ഡി.എഫ് പിന്തുണയോടെ നഗരസഭ ഭരിക്കുന്നവർക്കുള്ള ഉത്തരവാദിത്തം അവർ നിർവഹിക്കുന്നതിനുപകരം ഒളിച്ചുകളി നടത്തുന്നതിൽ അർത്ഥമില്ല.

രാഷ്ട്രീയത്തിനതീതമായി ജനഹിതം മാനിക്കുകയാണ് തന്റെ ശൈലിയെന്നും എം.എൽ.എ എന്ന നിലയിൽ മാലിന്യ സംസ്കരണത്തിന് തന്റെ പരിധിയിലുള്ള എല്ലാ സഹായവും രാഷ്ട്രീയം നോക്കാതെ നൽകാൻ തയ്യാറാണെന്നും കാനാട്ടുപാറയിൽ ഡബ്ബിങ് ഗ്രൗണ്ടിന് താൻ എക്കാലവും എതിരായിരുന്നുവെന്ന് ഇടതു നേതാക്കൾക്കും അറിയാവുന്ന കാര്യമാണെന്നും മാണി സി. കാപ്പൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top