Kerala

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തർദേശീയ (ജനറൽ) പ്രസിഡൻ്റ് റവ. ഡോ. വത്സൻ ഏബ്രഹാം (74) അന്തരിച്ചു

തിരുവല്ല (പത്തനംതിട്ട): ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തർദേശീയ (ജനറൽ) പ്രസിഡൻ്റ് റവ. ഡോ. വത്സൻ ഏബ്രഹാം (74) അന്തരിച്ചു.അമേരിക്കയിലെ കാലിഫോർണിയായിൽ വച്ചായിരുന്നു അന്ത്യം.സംസ്കാരം പിന്നീട് കേരളത്തിൽ സഭാ ആസ്ഥാനമായ കുമ്പനാട് നടക്കും.

ഇന്ത്യാ ഗോസ്പൽ ഔട്ട്റീച്ച് (ഐജി ഒ), ലോസ് ഏഞ്ചൽസ് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (ഐ സി എ) സഭയുടേയും സ്ഥാപകനായിരുന്നു. ഐ. പി. സി. ജനറൽ സെക്രട്ടറി എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2009 മുതൽ 2015 വരെ ‘ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ’ യുടെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1990 മുതൽ പഞ്ചാബിലും വടക്കുപടിഞ്ഞാറൻ മേഖലയിലുമുള്ള നിരവധി സഭകൾക്ക് അദ്ദേഹം നേതൃത്വം നൽകി.ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്ന് അദ്ദേഹം വിദ്യാഭ്യാസം നേടി. കൂടാതെ, വെസ്റ്റ് ടെക്സാസ് സ്റ്റേറ്റ് (ഇപ്പോൾ എ ആൻഡ് എം യൂണിവേഴ്സിറ്റി), ഫുള്ളർ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിലും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്.

ഇന്ത്യ, അമേരിക്ക, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി പ്രസംഗ ശുശ്രൂഷയിലും അധ്യാപന ശുശ്രൂഷയിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചു വന്നിരുന്നു.ഇന്ത്യാ പെന്തക്കോസ്ത് സഭാ രംഗത്തും സുവിശേഷ പ്രവർത്തനത്തിലും ബൈബിൾ വിദ്യാഭ്യാസ മേഖലയിലും ദീർഘകാലം ശ്രദ്ധേയമായ നേതൃത്വം നൽകിയ നേതാവായിരുന്ന ഡോ. വത്സൻ ഏബ്രഹാമിൻ്റെ വിയോഗം പെന്തക്കോസ്ത് സമൂഹത്തിനും ആഗോള ക്രൈസ്തവ സഭയ്ക്കും തീരാനഷ്ടമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭാ വിഭാഗമായ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ (ഐ പി സി) സ്ഥാപകൻ പാസ്റ്റർ കെ. ഇ. ഏബ്രഹാമിൻ്റെ കൊച്ചു മകനാണ്.

പിതാവ് പരേതനായ പാസ്റ്റർ ടി.എസ് ഏബ്രഹാം.

ഭാര്യ: ലാലി ഏബ്രഹാം.

മക്കൾ:
സ്‌നേഹ, ആൻ,
സന്തോഷ്, ആഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top