
പാലാ :കാനാട്ടു പാറയിൽ ഇന്നലെ നടന്ന സർവ്വകക്ഷിയോഗത്തിൽ നഗരസഭയിലെ ഏറ്റവും കൂടുതൽ കൗൺസിൽ അംഗങ്ങൾ ഉള്ള കേരളാ കോൺസ് എം ൻ്റെ നേതാക്കളെ മാത്രം വിളിക്കാത്തത് സത്യം ജനങ്ങൾ മനസ്സിലാക്കുമോയെന്ന് ചിലർ ഭയക്കുന്നതുകൊണ്ടാണന്ന് ബിജു പാലുപ്പടവൻ. തീരുമാനം എടുക്കാത്ത ഒരു വിഷയത്തിൽ കാനാട്ടു പാറ നിവാസികളെ തെറ്റിദ്ധരിപ്പിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾക്ക് കൂടി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

1. 16.10.2026 തിയതിയിലെ കൗൺസിൽ തീരുമാനത്തിൽ വ്യക്തമായി പറയുന്നുണ്ട്. സർക്കാരിൽ നിന്ന് കർശന നിർദ്ദേശം വന്നാലും നാട്ടുകാരെയും വിവിധ രാഷ്ട്രിയ പാർട്ടിക്കാരെയും ബോധ്യപ്പെട്ടതാതെ ഇവിടെ യൂസഡ് പ്ളാസ്റ്റിക് എത്തിക്കുകയില്ലായെന്ന്. എന്തു കൊണ്ടാണ് ഈ കൗൺസിൽ മിനിട്ട്സ് വിളിച്ച് ചേർത്ത യോഗത്തിൽ വായിക്കാത്തത്?

2. എന്തുകൊണ്ട് ഈ യോഗത്തിൽ ഏറ്റവും കൂടുതൽ കൗൺസിലർമാരുള്ള കേരളാ കോൺഗ്രസ് എം ൻ്റെ നേതാക്കളെ മാത്രം വിളിക്കാത്തത്?
3. ഈ യോഗത്തിന് മുൻപ് തന്നെ LDF പാർലമെൻ്ററി പാർട്ടി തീരുമാനം അവിടെ അറിയിച്ചിരുന്നു.എന്തിനാണ് യോഗത്തിൽ അത് മറച്ച് വച്ചത്?
4. വേസ്റ്റ് മാനേജ്മെൻ്റ് നയത്തിൽ ഈ സർക്കാരിൻ്റെയും കഴിഞ്ഞ സർക്കാരിൻ്റെയും നയത്തിൽ മാറ്റമുണ്ടാ? ഈ സർക്കാർ ഹരിത കർമ്മ സേനയെ വേണ്ടെന്ന് വച്ച് ഉറവിടത്തിൽ തന്നെ പ്ളാസ്റ്റിക്ക് കത്തിക്കണമെന്ന് നിർദ്ദേശിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എങ്കിൽ ഹരിത കർമ്മ സേന പിരിച്ച് വിടുവാൻ സമരം നയിക്കുന്ന ഭരണകക്ഷിയായ യു.ഡി.ഫിലെ ചിലർ സർക്കാരിനോട് ആവശ്യപ്പെടുമോ?
5. പാലാ നഗരസഭയുടെ ഇപ്പോഴത്തെ പ്രശ്നം, പാലാ നഗരസഭ ശേഖരിക്കുന്ന പ്ളാസ്റ്റിക്കിൻ്റെ അളവ് വച്ച് അത് കയറ്റി വിടുന്നതുവരെ ശേഖരിക്കുന്നതിനും തരം തിരിക്കുന്നതിനും 3 ടൺ കപ്പാസിറ്റിയുള്ള ഷെഡ് (MCF) വേണമെന്ന സർക്കാരിൻ്റെ കർശന നിർദ്ദേശമാണ്. കേരളാ സർക്കാർ UDF ഭരിക്കുന്നതിനാലും എം.പി യും ,എംൽ.എയും എല്ലാം യു.ഡി.ഫ് ആയതിനാലും ഈ നിബന്ധന പാലായെ മാത്രം ഒഴിവാക്കി തരാൻ ഇതിന് നേതൃത്വം നൽകുന്ന യു.ഡി.ഫിലെ ഇതിന് പിന്നിലുള്ളവർ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ തയ്യാറായാൽ ഈ പ്രശ്നം തീരില്ലേ?
6. അല്ലാത്ത പക്ഷം ടൗണിൻ്റെ ഹൃദയഭാഗത്ത് ആണങ്കിൽ പോലും സർക്കാർ നിർദ്ദേശിക്കുന്ന അളവിൽ ഒരു സ്ഥലം കണ്ടെത്തി തരാൻ സമരത്തിൽ പങ്കെടുത്ത ഇത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും അറിയാവുന്ന കൗൺസിലർമാർ സഹായിക്കുമോ?
7. UDF കേരളം ഭരിക്കുമ്പോൾ വകുപ്പ് മന്ത്രി, കളക്ടർ, പോലീസ്,AGമാർ എല്ലാം ഭരണ നിയന്ത്രത്തിലിരിക്കുന്നവരുടെ പിന്തുണ കിട്ടാതെ അതിനെ അവഗണിച്ച് സമവായത്തിലൂടെയല്ലാതെ ഇത് നടത്താമെന്ന് നഗരവികസന മുന്നണി ചിന്തിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?8. താൽക്കാലികമായി ശേഖരിച്ച് വയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ ഓരോ വാർഡിലും മൂലയിലും കെട്ടി വച്ചിരിക്കുന്ന യൂസഡ് പ്ളാസ്റ്റിക് അവിടെ തന്നെയിരുന്നാൽ മതിയെന്നാണോ ചിലരുടെ നിലപാട് ?
8. ഒരു കാരണവശാലും കാനാട്ടു പാറയിൽ പ്ളാസ്റ്റിക് പോലും എത്തിക്കരുതെന്ന ഉദ്ദേശത്താൽ പകര സംവിധാനം എന്ന നിലയിൽ മൃഗാശുപത്രി പരിസരത്ത് ഷെഡ് സ്ഥാപിക്കാൻ കഴിഞ്ഞ കേരളാ കോൺഗ്രസ് എം ഭരണസമിതി അല്ലേ തീരുമാനം എടുത്തത്.? ഉയർത്തി പണിയാമെന്ന് പറഞ്ഞിട്ടും വെള്ളംകയറുമെന്ന കാരണത്താൽ അനുമതി കിട്ടാത്തതിന് ആരാണ് കാരണക്കാർ?
9. കോട്ടയം ജില്ലയിൽ തന്നെ ഒന്നോ രണ്ടോ നഗരസഭകളിൽ മാത്രം സ്വന്തമായി മാല്യ ന്യ സംസ്കരണത്തിനായി വർഷങ്ങൾക്ക് മുൻപ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോൾ 6 എക്കറോളം വരുന്ന സ്ഥലം ശ്രീമതി വിഘ്നേശ്വരി ഐ.എ.സ് കോട്ടയം കളക്ടർ ആയിരുന്നപ്പോൾ കളക്ടറുടെ അധികാരം ഉപയോഗിച്ച് ഏറ്റെടുത്ത് പഞ്ചായത്തിലെ ഉൾപ്പെടെ മാല്യന്യങ്ങൾ ഇവിടെ എത്തിക്കുമെന്ന് വാക്കാൽ അറിയിച്ചപ്പോൾ ഇനിയും നീക്കം ഉണ്ടാകാതിരിക്കാനാണ് ആ സ്ഥലം തരിശിടാതെ ജനസാമീപ്യമുള്ള നിരവധി പ ദ്ധതികൾ കളി സ്ഥലം, പച്ച തുരുത്ത്, സാംസ്കാരിക കേന്ദ്രം, തുടർന്ന് വരുമാന വർദ്ധന ചെറുകിട യൂണിറ്റുകൾ എന്നിവ ആരംഭിക്കാൻ 27 ലക്ഷം രുപയോളം ആദ്യപടിയായി ആരുടെയും സമ്മർദ്ദമില്ലാതെ ഇപ്പോഴത്തെ ഭരണ സമിതിയല്ലേ കൗൺസിൽ അംഗികാരത്തോടെ തുക വച്ച് കഴിഞ്ഞത്? എന്തുകൊണ്ട് വാർഡ് കൗൺസിലർ ഉൾപ്പെട്ട കഴിഞ്ഞ UDF ഭരണ സമിതി ഒരു രൂപ പോലും ഇതിനായി വച്ചില്ല? അപ്പോൾ ആർക്കാണ് കാനാട്ട് പാറ നിവാസികളോട് സ്നേഹ കൂടുതൽ ?
10. ഒരു കൗൺസിലർ എന്ന നിലയിൽ വാർഡോ, രാഷ്ടിയമോ നോക്കാതെ വഴിയില്ലാതെ വിഷമിച്ച പുഞ്ചരി കവലയിലെ നിരവധി കുടുംബക്കൾക്ക് വലിയ നഗരസഭ ഫണ്ട് മുടക്കി പലരും എതിർത്തിട്ടും മാസങ്ങളുടെ ഇടപെടൽ നടത്തി വാഹനസൗകര്യത്തോടു കൂടിയ വഴികൾ ഉണ്ടാക്കാൻ നേത്യത്വം നൽകിയത് ബിജു പാലുപ്പടവൻ എന്ന എനിക്ക് അവരോടുള്ള സ്നേഹം കൊണ്ടല്ലയെന്ന് അവർ പറയുമോ?
നിലവിലുള്ള കൗൺസിലറെക്കാളും പുഞ്ചരിക്കവലയിലുള്ള കുടുംബങ്ങളുമായി ബന്ധമുള്ള ഒരു വ്യക്തിയാണ് ഞാൻ .ആയതിനാൽ അവരെ വേദനിപ്പിക്കുന്നതും ഭാവിയിൽ ദോഷം വരുന്നതുമായ ഒരു തീരുമാനത്തിനും നഗരവികസന മുന്നണി കൺവീനർ എന്ന നിലയിൽ ഞാൻ കൂട്ടുനിൽക്കില്ലയെന്നും ബിജു പാലുപ്പടവൻ പറഞ്ഞു.