Kerala

സ്റ്റാർട്ടാക്കി നിർത്തിയ ഓട്ടോ റിക്ഷ മുന്നോട്ട് നീങ്ങിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കോട്ടത്തറ സ്വദേശികളായ മണികണ്ഠന്‍-ധനഭാഗ്യം ദമ്പതികളുടെ മകന്‍ ലിദിക്കാണ് മരിച്ചത്.

ഓണ്‍ ചെയ്ത നിലയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗിയര്‍ മറ്റൊരു കുട്ടി അറിയാതെ മാറ്റിയതാണ് അപകടത്തിന് കാരണമായത്. ഗിയര്‍ മാറിയതോടെ ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി.

ഇതിനിടെ വാഹനമിടിക്കാതിരിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും മുന്നോട്ടു നീങ്ങിയ ഓട്ടോ ഇടിച്ച് ലിദിക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പോലീസ് മേൽനടപടികൾ സ്വീകരിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top