കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും രാമപുരം ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 10 വരെ വിവിധ വേദികളിൽ നടത്തുന്നു. പഞ്ചായത്ത് നിവാസികളായ 15നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് വേണ്ടിയാണ് മത്സരങ്ങൾ ഉള്ളത്. നാടോടിപ്പാട്ട്, കവിത രചന, ക്വിസ്, പ്രസംഗം, തിരുവാതിര, ചെണ്ടമേളം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ലളിതഗാനം തുടങ്ങിയ കലാ മത്സരങ്ങളും ഷട്ടിൽ ബാഡ്മിൻ്റൺ, ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക (400) » 100m, 200m, 300m, 400m, 800m, 1500m എന്നീ അത് ലറ്റിക് മത്സരങ്ങളും നടക്കും.

ഒക്ടോബർ 31 ശനിയാഴ്ച 3 pm ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ പ്രാഥമിക മത്സരത്തോടെ ആരംഭം കുറിക്കും. നവംബർ 1 രാവിലെ 9.30ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശാന്താറാം കേരളോത്സവം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് സിന്ധു ടോം അധ്യക്ഷത വഹിക്കും. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ സേവ്യർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ . മിനി റ്റി ജോൺ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ്, മെമ്പർമാരായ ഗോപിക ജി അമ്പാടി, . ലിസമ്മ മത്തച്ചൻ, മിനി സണ്ണി, സൗമ്യ ജോസഫ്, ശ്രീക്കുട്ടൻ എം.ഒ അഡ്വ. വിഷ്ണു എൻ.ആർ. ടൈറ്റസ് മാത്യു, ലിജിമോൾ സണ്ണി, സാലി ജയ്മോൻ, ശ്രീനിവാസൻ എംപി, സിന്ധു പി കെ, ബൈജു ജോൺ, ജോസ് തോമസ്, എന്നിവർ യോഗത്തിൽ ആശംസകൾ അറിയിക്കും. നവംബർ 4 ന് 7 മണിയ്ക്ക് ഇന്റർനാഷണൽ ജിമ്മിൽ വച്ച് പഞ്ചഗുസ്തി മത്സരം നടത്തും.

നവംബർ 6ന് ബാഡ്മിന്റൺ ലയൺസ് ക്ലബ് ഹാൾ വെള്ളിലാപ്പിള്ളിയിൽ വച്ച് നടത്തും. നവംബർ 7ന് അത് ലറ്റിക് മത്സരങ്ങളും, പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ കലാ മത്സരങ്ങളും നടത്തും. നവംബർ 8 ന് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, തിരുവാതിര എന്നിവയും പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തും. കേരളോത്സവം 2K26 ൻറെ വിജയകരമായ നടത്തിപ്പിനായി ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ മിനി റ്റി ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുമാരി ആൻസ് മരിയ ജോസ്, ശ്രീക്കുട്ടൻ എം.ഒ. വിഷ്ണു എൻ ആർ, ഗോപികാ ജി അമ്പാടി എന്നിവരുൾപ്പെട്ട സബ് കമ്മിറ്റി നേതൃത്വം നൽകി പ്രവർത്തിക്കുന്നു. കേരളോത്സവം വൻ വിജയമാക്കുന്നതിന് എല്ലാ കലാകായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നു.