Kerala

ശോഭനാ ജോർജിൻെറ സൗന്ദര്യ ചികിത്സ വിവാദം കൊഴുക്കുന്നു :രണ്ടു നില കെട്ടിടത്തിന്റെ വാടകയിനത്തിൽ 25 ലക്ഷം രൂപാ ഔഷധിക്ക് നഷ്ട്ടം 

ഔഷധി ചെയർപഴ്സനായിരുന്ന കാലയളവിൽ ശോഭന ജോർജ് സ്ഥാപനത്തിന്റെ ഗെസ്റ്റ് ഹൗസ് നിയമവിരുദ്ധമായി സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. 
2022–2026 കാലഘട്ടത്തിൽ തൃശൂർ പൂങ്കുന്നത്ത് ബോർഡ് അംഗങ്ങൾക്ക് താമസിക്കാനായി വാടകയ്ക്കെടുത്ത ഇരുനിലക്കെട്ടിടം ഇവർ തനിച്ച് ഉപയോഗിക്കുകയായിരുന്നു . മൊത്തം 372 ദിവസമാണ് ശോഭന ജോർജ് ഇവിടെ സൗജന്യമായി താമസിച്ചത്.

 വാടക, ഫർണിച്ചർ, വൈദ്യുതി ചാർജ് ഇനങ്ങളിലായി കാൽക്കോടിയോളം രൂപയാണ് ഔഷധിക്ക് ഇതിലൂടെ നഷ്ടമുണ്ടായത്.സർക്കാർ നിശ്ചയിച്ച നിരക്ക് നൽകി മാത്രമേ ഗെസ്റ്റ് ഹൗസ് ഉപയോഗിക്കാവൂ എന്ന ഔദ്യോഗിക ഉത്തരവ് ലംഘിച്ചായിരുന്നു ഈ താമസം.

 ഇതേ കാലയളവിൽ ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറി ഉപയോഗിച്ച് ഇവർ സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യ ചികിത്സ നടത്തിയതായും ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള സൗന്ദര്യ ചികിത്സാ വിവാദം വ്യാജമാണെന്ന് കാണിച്ച് ശോഭന ജോർജ് രംഗത്തെത്തിയിട്ടുണ്ട്.

ആശുപത്രിരേഖകളിൽ പേരോ വിവരങ്ങളോ ഉൾപ്പെടുത്താതെ 2002 ജൂലൈയിൽ ഔഷധിയിലെ ഡീലക്‌സ് എസി മുറിയിലായിരുന്നു സൗന്ദര്യചികിത്സ. ചെയർപഴ്‌സന് സൗജന്യചികിത്സാ ആനുകൂല്യമില്ല; ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിൽ സൗന്ദര്യചികിത്സാരീതിയുമില്ല. ഒരുദിവസത്തെ ചികിത്സയ്ക്കായി മാത്രം 3 കിലോ ചെമ്പരത്തിപ്പൂമൊട്ട്, കോഴിമുട്ട, നാരങ്ങാനീര് എന്നിവ ഉപയോഗിച്ചു. ഈ മിശ്രിതം ഏലാദി വെളിച്ചെണ്ണ തേച്ചാണ് ഉപയോഗിച്ചത്. മുരിങ്ങയിലയും ഇളനീരും ചേർത്ത മിശ്രിതം, അരിപ്പൊടിയും ഓറഞ്ചുനീരും തൈരും ചേർത്ത മിശ്രിതം, ഫെയ്‌സ്‌പാക്കും പാലും റോസ് വാട്ടറും, മഞ്ഞൾ ബോഡിറാപ്പും നസ്യവും എന്നിങ്ങനെയായിരുന്നു ചികിത്സാരീതികൾ. ഇതിനെല്ലാം ഔഷധിയുടെ പണം ഉപയോഗിച്ചു എന്നാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top