Kerala

കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന വാർഡിലെ പ്രസിഡന്റായ സാവിയോ കാവുകാട്ടിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു .

കേരളാകോൺഗ്രസ് (എം) ൻ്റെ സംസ്ഥാനതല മെമ്പർഷിപ്പ് പുതുക്കൽ കാമ്പയിൻ്റെ ഭാഗമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി വാർഡ് പ്രസിഡൻ്റും മുൻ മുനിസിപ്പൽ കൗൺസിലറുമായ സാവിയോ കാവുകാട്ടിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.

സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും മെമ്പർഷിപ്പ് പുതുക്കൽ നടക്കുകയാണ്. പാലാ നിയോജകമണലത്തിൽ മുഴുവൻ വാർഡുകളിലും പാർട്ടി ചെയർമാൻ നേരിട്ട് വാർഡുകമ്മിറ്റികളിലെത്തിയാണ് കാമ്പയിൻ നടത്തുന്നത്.

നിയോജകമണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ് , മണ്ഡലം പ്രസിഡൻ്റ് ബിജു പാലൂപ്പടവൻ , കൗൺസിലർ സനൽ ചോക്കാട്ടു പറമ്പിൽ, സണ്ണി കിഴക്കേടം, ഡന്നീസ് തറപ്പേൽ, ദീപു ചെറുകര ക്കുന്നേൽ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.സംസ്ഥാനത്ത് കേരളാ കോൺഗ്രസ് എം അടിസ്ഥാന തലത്തിൽ നിന്നും സംഘടനാ കെട്ടിപ്പടുക്കുന്നതിന് ഭാഗമായാണ് മെമ്പർഷിപ്പ് കാമ്പയിൽ തുടങ്ങിയിട്ടുള്ളത് .

പാലായിലെ എല്ലാവാർഡുകളിലും ജോസ് കെ മാണി നേരിട്ടെത്തിയാണ് മെമ്പർഷിപ്പ് പുതുക്കുന്നത് .പിതാവായ കെ എം മാണിയും അങ്ങനെ ആയിരുന്നു .എന്നിരുന്നാലും ഈ വോട്ടൊന്നും ജോസ് കെ മാണിക്ക് ലഭിക്കുന്നില്ലല്ലോ എന്നുള്ള ചോദ്യത്തിന്ന് കേരളാ കോൺഗ്രസ് പ്രവർത്തകർക്ക് ഉത്തരമുണ്ട് ഏതു തെരഞ്ഞെടുപ്പിലും ഞങ്ങൾക്ക് ഞങ്ങളുടേതായ വോട്ട് ബാങ്കുണ്ട് ;ആ അടിത്തറയിൽ നിന്നാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.അത് കൊണ്ട് തന്നെ പരാജയവും നേർത്തതാകുന്നു.ആ ഒരു വിശ്വാസത്തിലാണ് ഇന്ന് കൂടുതൽ പ്രവർത്തകരും .ഏതു മുന്നണിയിലായാലും കേരളാ കോൺഗ്രസിന്റെ ശബ്ദം മുഴക്കുവാൻ ഈ മെമ്പർഷിപ്പ് കാമ്പയിൻ ഉപകരിക്കുമെന്നാണ് പ്രവർത്തകർ ഉറച്ച് വിശ്വസിക്കുന്നത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top