Kerala

പ്രതിഷേധം ഫലം കണ്ടു :ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരനെതിരെ വീണ്ടും നടപടിയുമായി പൊലീസ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരനെതിരെ വീണ്ടും നടപടിയുമായി പൊലീസ്.കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് നടപടികളിലേക്ക് പൊലീസ് കടന്നത്.

സ്റ്റേഷൻ ജാമ്യത്തില്‍ ഇറങ്ങിയ 17കാരനെ വീണ്ടും അപ്രിഹെൻഡ് ചെയ്തു. മുതിർന്നവരുടെ അറസ്റ്റിനു തുല്യമായ പ്രോസസ് ആണ് ഇത്. ഇപ്പോള്‍ തന്നെ പ്രതിയെ ജുവനൈയില്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കും.

അപ്രിഹെൻഡ് ചെയ്തില്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ നിന്ന് പോകില്ലെന്ന് കുടുംബം നിലപാട് എടുത്തിരുന്നു. അർദ്ധരാത്രിയിലും പ്രതിഷേധം തുടരും എന്നു കണ്ടതോടെയാണ് പൊലീസ് അതിവേഗ നടപടികളിലേക്ക് കടന്നത്.

ജുവനൈയില്‍ ജസ്റ്റിസ് ബോർഡിന്‍റെ തീരുമാനം എന്താണെന്ന് അറിഞ്ഞ ശേഷം പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പിരിഞ്ഞുപോകാമെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. വാഹന ഉടമയ്ക്കെതിരെ കേസെടുക്കണമെന്നും കുടുബം ആവശ്യം ഉയർത്തിയിട്ടുണ്ട്.

നേരത്തെ, ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരനെ ജാമ്യം നല്‍കി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്‍റെ മകള്‍ തളർന്നുവീണിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപില്‍ മകളടക്കമുള്ള കുടുംബാംഗങ്ങള്‍ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകള്‍ തള‍ർന്നുവീണത്.

അതേസമയം, വാഹനാപകടം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കേസില്‍ പ്രതിയായ 17കാരൻ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. 104 കിലോമീറ്റർ സ്പീഡില്‍ ആണ് കാര്‍ ഓടിച്ചതെന്നാണ് നിഗമനം. വേഗതയുടെ ദൃശ്യങ്ങള്‍ 17കാരന്‍റെ മൊബൈലില്‍ കണ്ടെത്തി. പ്രതിക്കെതിരെ 181,183 മോട്ടോർ ആക്‌ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയില്‍ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top