Kerala

ഡി സി സി യോഗത്തിന് ഒരു എം എൽ എ പോലും വന്നില്ല പൊട്ടിത്തെറിച്ച് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷി

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. യോഗത്തില്‍ എംഎല്‍എമാരും ഭാരവാഹികളും പങ്കെടുക്കാത്തതാണ് ദീപാദാസ് മുന്‍ഷിയെ പ്രകോപിപ്പിച്ചത്.

നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാത്തത് ഗൗരവത്തോടെ കാണണമെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. ഇവിടെ വലിയൊരു ബോര്‍ഡ് വെച്ചതുകൊണ്ട് ആളുകള്‍ എല്ലാം യോഗത്തില്‍ വരുമെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് ദീപാ ദാസ് മുന്‍ഷി വിമര്‍ശിച്ചു

ജില്ലയിലെ ഒരു എംഎല്‍എ പോലും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. 28 ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരില്‍ 13പേര്‍ മാത്രമാണ് പങ്കെടുത്തത്. പാലോട് രവിയടക്കം മൂന്ന് കെപിസിസി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു യോഗം ചേര്‍ന്നത്. ലക്ഷങ്ങളെ അണിനിരത്തിയുള്ള പരിപാടിയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top