
പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റിറിന്റെ നേതൃത്വത്തിൽ ഓങ്കോ ഇംപാക്ട് – 2026 ദേശീയ സെമിനാർ നടത്തി.
കാൻസർ പരിചരണ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പങ്കുവെക്കാനും ക്ലിനിക്കൽ അനുഭവങ്ങൾ ചർച്ച ചെയ്യാനും സെമിനാർ പ്രയോജനപ്പെട്ടു.

കാർ- ടി-സെൽ തെറാപ്പി, റോബോട്ടിക് സർജിക്കൽ ഓങ്കോളജി, തെറാനോസ്റ്റിക്സ് , റേഡിയേഷൻ ഓങ്കോളജി, ബ്രെസ്റ്റ് സർജറി, പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള അത്യാധുനിക ചികിത്സാ രീതികൾ എന്നിവയെക്കുറിച്ചുള്ള വിദഗ്ധ സെഷനുകളും പ്രാരംഭ ഘട്ടത്തിലുള്ള സ്തനാർബുദത്തെക്കുറിച്ചും ചർച്ചകൾ നടന്നു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ കാൻസർ ചികിത്സാകേന്ദ്രങ്ങളിലെ കാൻസർ ചികിത്സാവിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കാൻസറിനെതിരെയുള്ള അത്യാധുനിക ചികിത്സകൾ ചർച്ചചെയ്യാനും ലോകോത്തര നിലവാരമുള്ള ചികിത്സകൾ രോഗികൾക്കും ലഭ്യമാകാനും ഇത്തരത്തിലുള്ള സെമിനാറിലൂടെ സാധിക്കുമെന്നു അദ്ദേഗം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഓങ്കോസയൻസസ് വിഭാഗം മേധാവി ഡോ.റോണി ബെൻസൺ, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ.ആന്റോ ബേബി എന്നിവർ പ്രസംഗിച്ചു.
