
പാലാ: സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്), പാലായിൽ നടന്ന എം.ജി. സർവകലാശാല സൗത്ത് സോൺ ഇന്റർ കൊളീജിയറ്റ് ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ സെന്റ് തോമസ് കോളേജ് പാലാ ചാമ്പ്യന്മാരായി.

മരിയൻ കോളേജ് കുട്ടിക്കാനം രണ്ടാം സ്ഥാനവും ദേവമാതാ കോളേജ് കുറവിലങ്ങാട് മൂന്നാം സ്ഥാനവും ബി.വി.എം. കോളേജ് ചേർപ്പുങ്കൽ നാലാം സ്ഥാനവും നേടി. സർവകലാശാലയുടെ സൗത്ത് സോൺ തലത്തിലുള്ള മത്സരത്തിൽ 25 കോളേജുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.
