Kottayam

താഴത്തങ്ങാടി ജലമേളയ്‌ക്ക്‌ സ്ഥിരം പവിലിയൻ നിർമാണം പരിഗണിക്കും: മന്ത്രി മോൻസ് ജോസഫ്

 

കോട്ടയം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ (സി.ബി.എൽ) ഭാഗമായുള്ള താഴത്തങ്ങാടി മത്സര വള്ളംകളി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്തു. ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

താഴത്തങ്ങാടി ജലമേളയ്ക്കു സ്ഥിരം പവിലിയൻ നിർമിക്കുന്നതു സംബന്ധിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ഇതുപരിശോധിച്ച് സർക്കാർ അനുകൂല നിലപാട് എടുക്കുമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

കോട്ടയം നഗരസഭാധക്ഷ്യൻ എം.പി സന്തോഷ് കുമാർ പതാക ഉയർത്തി ചടങ്ങിനു തുടക്കം കുറിച്ചു. വള്ളംകളി സുവനീർ മന്ത്രി മോൻസ് ജോസഫിന് കൈമാറി സ്പീക്കർ പ്രകാശനം ചെയ്തു. ഫ്രാൻസിസ് ജോർജ് എം.പി. ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രില്ലും ജലഘോഷയാത്രയും ഫ്‌ളാഗ് ഓഫ് ചെയ്തു.

ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയ്‌മോൻ കരിമഠം, കോട്ടയം നഗരസഭ വൈസ് പ്രസിഡന്‍റ് ഷീബ പുന്നൻ, നഗരസഭാംഗം ഉനൈസ് പാലപ്പറമ്പിൽ, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഫത്ഹുദീൻ റഷാദി, വി.ബി. ബിനു, കോട്ടയം വെസ്റ്റ് ക്ലബ് ഭാരവാഹികളായ തോമസ് കെ. വട്ടുകളം, ലിയോ മാത്യു എന്നിവർ പ്രസംഗിച്ചു.

ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒൻപതു സ്ഥാനങ്ങളിൽ വന്ന ക്ലബുകളും വള്ളങ്ങളുമാണ് സി.ബി.എല്ലിൽ മാറ്റുരയ്ക്കുന്നത്. കോട്ടയം വെസ്റ്റ് ക്ലബ് സംഘടിപ്പിച്ച ചെറുവള്ളങ്ങളുടെ മത്സരങ്ങളും ഇതോടൊപ്പം അരങ്ങേറി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം വെസ്റ്റ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഏഴാമത് മത്സരവും 125-ാമത് കോട്ടയം മത്സരം വള്ളംകളിയും സംഘടിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top