Kottayam

മൂല്യനിരാസംതകർച്ചകൾക്കു കാരണമാകുന്നു; വിശ്വാസി സമൂഹം തിരിച്ചറിവുള്ളവരാവണം; സ്ക്രീൻ ടൈം നിയന്ത്രിക്കണം: ഫാ.ജോസഫ് മണ്ണനാൽ

പാലാ:വ്യക്തി കുടുംബ,സമൂഹതലത്തിൽവർദ്ധിച്ചു വരുന്ന മൂല്യനിരാസ പ്രവർത്തനങ്ങൾ ബന്ധങ്ങളുടെ തകർച്ചയ്ക്കുംസാമൂഹ്യ ശിഥിലീകരണത്തിനും കാര ണമാകുന്നതായും തുറവിയിലൂന്നിയ പാരസ്പര്യം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ അഭിപ്രായപ്പെട്ടു.കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിലെ തിരുക്കുടുംബക്കൂട്ടായ്മയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാ. ജോസഫ് മണ്ണനാൽ .

 

വീടുകളിൽ മാതാപിതാക്കളും മക്കളും ഒരുമിക്കുന്ന ഫാമിലി ടൈം കുറഞ്ഞു വരുന്നതായും സമൂഹ മാധ്യമങ്ങളുടെ മുന്നിൽ ചില വഴിക്കുന്ന സ്ക്രീൻ ടൈം വർദ്ധിച്ചു വരുന്നതായും ഈ രംഗത്ത് പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമുണ്ടന്നും ഫാ.ജോസഫ് മണ്ണനാൽ തുടർന്നു പറഞ്ഞു. വാർഷിക സമ്മേളനത്തനത്തിൽ കൂട്ടായ്മ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് വികാരി ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത്, സജി നാകമറ്റത്തിൽ, റോബേഷ് ഉറവിൽ, പ്രിൻസ് മണിയങ്ങാട്ട്, സി. മരിയറ്റ് കൊല്ലംകുന്നേൽ, സി. സെലീനാ കൊടിയൻപ്ലാക്കൽ, ബെസ്റ്റി ഓലിയ്ക്ക തകിടിയിൽ, ബിനു മുടന്തിയാനിയിൽ, മെരിറ്റ് ആലുങ്കൽ, ജെസ്ന ജയ്മോൻ, ആർവിൻ പുന്നയ്ക്കാപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തിയ ഡെന്റൽ അസിസ്റ്റന്റ് സർജൻ പരീക്ഷയിൽ സംസ്ഥാന തല ത്തിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ ഡോ.ഏയ്ഞ്ചൽ അന്ന ജോസഫ്, ലോഗോസ് , ജീവമന്ന തുടങ്ങി വിവിധമൽസരങ്ങളിൽ രൂപതാ , ഇടവക തലത്തിൽ സമ്മാനാർഹരായവരെയും തദവസരത്തിൽ ആദരിച്ചു. വാർഷികാഘോഷ മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

 

ജോസ് മാത്യു തോലാനിക്കൽ ,ജോസ് ഓലിയ്ക്ക തകിടിയിൽ, ബെന്നി തോലാനിയ്ക്കൽ, ജോസഫ് തോമസ്, ടോമി തോമസ്, ടോമി സിറിയക്, എലിസബത്ത് പ്രിൻസ്,ആനിയമ്മ മാത്യു, സാലി ടോമി, മോളി ജയിംസ്, ഏലിയാമ്മ മത്തായി, എൽസമ്മ ജോസ് ,ആശാ ബെന്നി, മേഴ്സി ഡാന്റീസ്, ആൻസമ്മ മാത്യു,ഷൈനി ജോസ് ,എമിലിൻ ജോസ് , അഡോൺ ബെന്നി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top