Kerala

ദൈവം അയച്ചു തന്ന 200 രൂപയിൽ 100 രൂപാ ആ കള്ള പോസ്റ്റ്മാൻ അടിച്ചുമാറ്റി :ചിരിപ്പിച്ചും ;ചിന്തിപ്പിച്ചും കാപ്പിപൊടിയച്ചൻ

പാലാ :ഗാഡലുപ്പേ മാതാ പള്ളിയിൽ എല്ലാ വ്യാഴാഴ്ച ദിവസവും നടക്കുന്ന വചന ശുശ്രുഷയ്ക്കു ഇത്തവണ വന്നത് കേരളത്തിലെ പ്രമുഖ ധ്യാനഗുരുവായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ ആയിരുന്നു .ചിരിയിലൂടെ ചിന്തിപ്പിക്കുന്ന ഒരു ധ്യാന ഗുരുവാണ് കാപ്പിപൊടിയച്ചൻ എന്ന പേരിലറിയപ്പെടുന്ന ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ.

കുടുംബത്തിൽ ദാരിദ്ര്യം ഉണ്ടായിരുന്ന വീട്ടിലെ കുട്ടി തന്റെ കുടുംബ ദുഃഖങ്ങൾ പങ്ക് വച്ച് ദൈവത്തിനൊരു കത്തെഴുതി.ദൈവം; സ്വർഗം പി ഓ .ഭൂലോകം എന്നാണ് അഡ്രസ് വച്ച് കുട്ടി കത്തെഴുതിയത്.അവസാനം കുട്ടി എഴുതി ഒരു 200 രൂപാ അയച്ചു തരാമോ.ഈ അഡ്രസ്സ് കണ്ട പോസ്റ്റ്മാൻ കത്ത് പൊട്ടിച്ചു വായിച്ചു .മനസ്സലിഞ്ഞ പോസ്റ്റ്മാൻ 100 രൂപാ മണിയോർഡറായി അയച്ചു കൊടുത്തു .

ഉടനെ കുട്ടി ദൈവത്തിനു മറുപടി കത്തെഴുതി തന്ന പണം കിട്ടി പക്ഷെ ആ കള്ള പോസ്റ്റ്മാൻ അതിൽ നൂറു രൂപാ അടിച്ചു മാറ്റി.അവനിട്ട് ഞാൻ പണി കൊടുക്കുന്നുണ്ട് .പോസ്റ്റ്മാൻ ചിന്തിച്ചു വെറുതെ നൂറ് രൂപയും പോയി ,പരാതി മിച്ചവുമായി .പ്രാർത്ഥന എപ്പോഴും വിശ്വസിച്ചു കൊണ്ടായിരിക്കണം.എങ്കിലേ അതിനു ഫലം ലഭിക്കൂ.മുൻ മന്ത്രി പി ജെ ജോസെഫിന്റെ വീട്ടിലെ പശു വളർത്തലിനെ കുറിച്ച് പറഞ്ഞ കാപ്പിപൊടിയച്ചൻ.ഔസേപ്പച്ചൻ ഒരിക്കൽ പറഞ്ഞു അച്ഛൻ വീട്ടിലേക്കൊന്നു വരണം എന്റെ പശുത്തൊഴുത്തൊന്നു വെഞ്ചരിച്ചു പ്രാർത്ഥിക്കണം.ഒരു ആസ്ട്രേലിയൻ പശുവുണ്ട് അതിനു ചെന നിൽക്കുന്നില്ല . ശാന്തമ്മയുടെയും ആഗ്രഹം അച്ഛനെ കൊണ്ടുവന്നു പ്രാർത്ഥിക്കണം എന്നാണ് .

ഞാൻ ഒരു ദിവസം പുലർച്ചെ അവിടെ ചെന്നു.അപ്പോൾ ഔസേപ്പച്ചനും ,ശാന്തമ്മയും മകൻ അപു ജോൺ ജോസ്ഫുമൊക്കെ അവിടെയുണ്ട് .ഞാൻ വിശുദ്ധജലം തളിച്ച് തൊഴുത്തിനെ സമർപ്പിച്ചു പ്രാർത്ഥിച്ചു .പൊന്നു ;പിന്നെ കുറേക്കാലത്തേക്കു ഞാൻ ഔസേപ്പച്ചൻ വിളിച്ചില്ല .കുറെ നാൾ കഴിഞ്ഞു ഞാൻ വിളിച്ചപ്പോൾ ഔസേപ്പച്ചൻ പറഞ്ഞു ചെനയില്ലാതെ നിന്ന ആസ്ട്രേലിയൻ  പ്രസവിച്ചു അച്ചോ .പിന്നീട എന്നെ കാപ്പി കുടിക്കാൻ ക്ഷണിച്ചു ഞാൻ പോയി കാപ്പിയും കുടിച്ചു .ഉടനെ അവരുടെ പാർട്ടിയിലെ കോന്നിയിൽ ഉള്ള ഒരു സംസ്ഥാന നേതാവ് വിളിച്ചിട്ട് പറഞ്ഞു .എന്റെ വീട്ടിലെ പന്നി പ്രസവിക്കുന്നില്ല അച്ഛൻ വന്നോന്നു പ്രാർത്ഥിക്കണം .ഇതെന്താ കർത്താവെ എന്ന് ഞാൻ പ്രാർത്ഥിച്ചു പോയി .

പണ്ടൊരു കുറുക്കൻ കോഴിയെ പിടിക്കാൻ വന്നു .അപ്പോൾ വീട്ടുകാരൻ പറഞ്ഞു പിടിച്ചോ ..പിടിച്ചോ എന്ന് .കുറുക്കനോർത്തു കോഴിയെ പിടിച്ചോളാൻ വീട്ടുകാരൻ  പറഞ്ഞതായിരിക്കുമെന്ന് .എന്നാൽ വീട്ടിൽ വളർത്തുന്ന പട്ടിയോടാണ് കുറുക്കനെ പിടിക്കാൻ വീട്ടുകാരൻ പറഞ്ഞത് . കോഴിക്കൂടിന്റെ അടുത്ത് ചെന്ന കുറുക്കനെ വീട്ടിലെ ഭീമാകാരനായ പട്ടി ഇട്ടോടിച്ചു .ഭാഗ്യം കൊണ്ട് പട്ടിയുടെ കടിയേൽക്കാതെ രക്ഷപെട്ടു .വീട്ടിൽ ചെന്ന കുറുക്കൻ വീട്ടുകാരിയോട് പറഞ്ഞു എന്നാല് മനുഷ്യനായാൽ ഒരു വക തിരിവൊക്കെ വേണ്ടേ .വാക്കിന് വില വേണ്ടേ.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top