Kerala

ചിരിക്കുന്ന പിണറായിയാണ് വി ഡി സതീശൻ എന്ന വാക്ക് അന്വർത്ഥമാവുന്നു :വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടം നികത്താൻ ഉപഭോക്താക്കളിൽനിന്ന് നാലുവർഷത്തേക്ക് സർച്ചാർജ് ഈടാക്കാനുള്ള പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടം നികത്താൻ ഉപഭോക്താക്കളിൽനിന്ന് നാലുവർഷത്തേക്ക് സർച്ചാർജ് ഈടാക്കാനുള്ള പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു. 5000 കോടി രൂപയുടെ നഷ്ടം സർച്ചാർജിലൂടെ വീണ്ടെടുക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം. 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതിനിരക്കുകളും സർച്ചാർജും പ്രാബല്യത്തിൽ വരും.

2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതിനിരക്കുകൾ പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക. ഇതിൽ നാലുവർഷം സർച്ചാർജ് കൂടി ഉപഭോക്താക്കൾക്ക് ബാധകമാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിനെ അടിസ്ഥാനമാക്കിയാണ് സർച്ചാർജ് കണക്കാക്കുക. മറ്റു വിഭാഗങ്ങളിൽ ഫിക്സഡ് ചാർജിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിത ശതമാനമായിരിക്കും ഈടാക്കുക.

കഴിഞ്ഞ പിണറായി സർക്കാർ പല തവണ കൂട്ടിയ വൈദ്യുതി ചാർജാണ്‌ ഈ സർക്കാർ വർധിപ്പിക്കാനായി തീരുമാനിച്ചത് .റെഗുലേറ്ററി കംമീഷന്റെ മറവ് ഉണ്ടെന്നു മാത്രം .നാട്ടിലാകെ വിലക്കയറ്റം സൃഷ്ട്ടിക്കുകയാവും ഇത് കൊണ്ടുള്ള ഫലം.വൈകിട്ട് 6 മുതൽ രാത്രി 11.30 വരെയുള്ള വൈദ്യുതി ഉപയോഗത്തെ പീക്ക് ടൈ0 എന്ന ഓമന പേരിൽ കൊള്ള ചാർജ് ഈടാക്കാനും നീക്കമുണ്ട്.ഫലത്തിൽ പിണറായി സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാർ എന്ന് പറയേണ്ടതായി വരും .

കേരളത്തെ വീണ്ടും ഷോക്കടിപ്പിച്ച് യുഡിഎഫ് സർക്കാർ. സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധനവിന് വഴിതുറക്കുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വൻ വർധനവ് വരുത്തുന്ന പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. നികുതിഭാരവും കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക തിരിച്ചടിയാണ് ഈ തീരുമാനം.

അടുത്ത അഞ്ച് വർഷത്തേക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. അടുത്ത ഏപ്രിൽ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. പുതിയ തീരുമാനത്തിലൂടെ വിലക്കയറ്റവും അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധാരണക്കാരുടെ വൈദ്യുതി ബില്ലുകളിൽ വൻ വർധനവാണ് ഉണ്ടാവുക.

കൂടാതെ, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ വൈകിട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ജോലി കഴിഞ്ഞ് വീടുകളിൽ എത്തുന്ന സാധാരണക്കാർക്ക് അത്യാവശ്യമായ വൈദ്യുതി ഉപയോഗം പോലും വലിയ വില നൽകേണ്ടി വരുന്ന സാഹചര്യമാണ് ഇനിയുണ്ടാവുക. തുടർച്ചയായ വൈദ്യുതി മുടക്കം കൊണ്ട് വലയുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top