Kerala

കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ രണ്ടാം ദിവസം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഭക്തിനിർഭരമായി തുടരുന്നു. ഒക്ടോബർ 18-ന് കൊടിയേറിയ തിരുനാൾ ഒക്ടോബർ 28 വരെ നീണ്ടുനിൽക്കും. തിരുനാളിന്റെ ഭാഗമായി ദിവസേന പ്രത്യേക ദിവ്യബലികളും നൊവേനകളും 1001 എണ്ണത്തിരി തെളിയിച്ചുള്ള പ്രാർത്ഥനാശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.പാലാ രൂപത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം ഇന്നലെ തിരുനാളിന് കൊടിയേറ്റം നിർവഹിച്ചു.

ഇടവക വികാരി ഫാ. ജെയിംസ് കുടിലിൽ, സഹവികാരി ഫാ. ജോസഫ് മരോട്ടിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഇന്ന് (ഒക്ടോബർ 19, തിങ്കൾ) നടക്കുന്ന തിരുനാൾ ശുശ്രൂഷകൾരാവിലെ 5.30-ന് ഫാ. ജോസഫ് മരോട്ടിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും രാവിലെ 7-ന് ഫാ. ജെയിംസ് കുടിലിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. രാവിലെ 10-ന് ഫാ. അലക്സ് കാഞ്ഞിരത്തിങ്കലിന്റെ കാർമികത്വത്തിൽ പ്രത്യേക ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം 5-ന് ഫാ. റോയി മലമാക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട്.വൈകുന്നേരം 6.15-ന് 1001 എണ്ണത്തിരി തെളിയിച്ചുള്ള പ്രത്യേക പ്രാർത്ഥനാശുശ്രൂഷ നടക്കും.

1001 എണ്ണത്തിരി ശുശ്രൂഷ തിരുനാളിന്റെ പ്രധാന ആകർഷണംഅസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി വിശ്വാസികൾ വണങ്ങുന്ന വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥ്യം തേടി നിരവധി ഭക്തരാണ് ദേവാലയത്തിലെത്തുന്നത്. അനുഗ്രഹങ്ങൾക്കുള്ള നന്ദിയും കൃതജ്ഞതയും പ്രാർത്ഥനയിലൂടെ പ്രകടിപ്പിക്കുന്ന 1001 എണ്ണത്തിരി തെളിയിക്കൽ ശുശ്രൂഷ തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും.വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ദേവാലയ അധികൃതർ ക്ഷണിച്ചു.

ഫാ. ജെയിംസ് കുടിലിൽ (വികാരി)ഫാ. ജോസഫ് മരോട്ടിക്കൽ (സഹവികാരി)റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ ജോസ് വർഗ്ഗീസ് വെള്ളിരിങ്ങൽ ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ സ്റ്റീഫൻ ചിറയിൽ (കൈക്കാരന്മാർ) ജോസ് ആലപ്പാടൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top