Kerala

കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് ഇന്ന് കൊടിയേറും :വൈകിട്ട് 6.30 ന് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടു വിളക്കിൽ 1001 തിരികൾ തെളിച്ച് പ്രാർത്ഥന 

നാം വിളിച്ചപേക്ഷിക്കുമ്പോഴൊ ക്കെയും നമ്മുടെ ദൈവമായ കർത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്ന പോലെ ദൈവം ഇത്ര അടുത്തുള്ള ഏതു ശ്രേഷ്‌ഠ ജനത യാണുള്ളത്” (നിയ. 4:7). “അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥൻ” എന്ന വിശേഷണത്താൽ പ്രത്യേകം വണ ങ്ങപ്പെടുന്ന വി. യൂദാശ്ലീഹായുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥത നമ്മുടെ ഓരോരുത്തരുടേയും ജീവിതസാക്ഷ്യങ്ങൾ തന്നെ.

ദൈവം നമ്മോട് അടുത്ത് എന്ന ബോധ്യത്തിൻ്റെ സന്തോഷവും സംതൃപ്‌തിയും നമ്മെ ധന്യരാക്കുന്നു. ഇവിടെ എത്തുന്ന ഭക്തരിൽ ഇത് വളരെ പ്രകടമാകുന്നു. വീണ്ടും വീണ്ടും ഇവിടെ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങൾക്ക് കൃതജ്ഞ തയും ആഹ്ളാദവും പ്രകടിപ്പിക്കുവാൻ “എണ്ണത്തിരി തെളിക്കൽ’ ശുശ്രൂഷയിലൂടെ വിശ്വാസികൾ കൂടുതൽ തേജോമയമാക്കുന്നു. വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളുകളിൽ സംബന്ധിച്ച് അനു ഗ്രഹീതരാകുവാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

എന്ന്,

ഫാ. ജെയിംസ് കുടിലിൽ (വികാരി)

ഫാ. ജോസഫ് മരോട്ടിക്കൽ (സഹവികാരി)

റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ; ജോസ് വർഗ്ഗീസ് വെള്ളിരിങ്ങൽ; ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ; സ്റ്റീഫൻ ചിറയിൽ (കൈക്കാരന്മാർ)

ഇന്നത്തെ തിരുക്കർമ്മങ്ങൾ 

05.30 am : റവ. ഫാ. ജോസഫ് മരോട്ടിക്കൽ (സഹവികാരി)

09.45 am : വെരി റവ. ഫാ. ജെയിംസ് കുടിലിൽ (വികാര)

05.00 pm : കൊടിയേറ്റ്, വി. കുർബാന

മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (വികാരി ജനറാൾ, പാലാ രൂപത)

06.30 pm : 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top