Kerala

നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി

പാലാ :നെഞ്ചുരുകും വേദനയുമായി ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തനെ  അനുസ്മരിക്കാനായി പാലായുടെ വിവിധ മേഖലകളിലെ നാനാ വിഭാഗം ജനങ്ങൾ പാലാ മിൽക്‌ബാർ ആഡിറ്റോറിയത്തിൽ ഒന്നിച്ചു കൂടി .പൊതു സമ്മതനായ ഒരു വ്യക്തിക്ക് ലഭിക്കുന്ന ആദരവുകളാണ് കരിവീരൻ പല്ലാട്ട് ബ്രഹ്മദത്തന് ലഭിച്ചത്.വന്ന എല്ലാവരെയും നമസ്തേ നൽകി സ്വീകരിക്കാൻ പല്ലാട്ട് രാജേഷ് ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി മുന്നിൽ തന്നെ ഉണ്ടായിരുന്നു .

പരമേശ്വരൻ നായർ പുത്തൂർ ;ഉണ്ണി അശോക;നാരായണൻ കുട്ടി അരുൺ നിവാസ് ;ബിജു കൊല്ലപ്പള്ളി എന്നിവരായിരുന്നു സംഘാടകർ. ഒരു കരിവീരന് ലഭിക്കാവുന്നതിൽ വച്ചേറ്റവും അഭിൻ ആനകരമായ വാക്കുകളോടെയാണ് എല്ലാവരും ആദരാഞ്ജലികൾ അർപ്പിച്ചത് .പരിപാടി ഉദ്‌ഘാടനം ചെയ്ത മാണി സി കാപ്പന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ തന്നെ അത് മനസിലാകും .ബ്രഹ്മ ദത്തനെ പോലെയുള്ള ആന വിട പറഞ്ഞാൽ ചരിഞ്ഞു എന്ന വാക്ക് ശരിയാകുമോ എന്ന ആശങ്കയാണ് അദ്ദേഹം  പങ്ക് വച്ചത് .

മലയാളത്തിലെ മറ്റൊരു വാക്ക് ഇതിനായി കണ്ടു പിടിക്കണമെന്ന നിർദ്ദേശവും അദ്ദേഹം പൊതു സമൂഹത്തിന്റെ മുമ്പിൽ വച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top