
പൂഞ്ഞാർ MLA Adv. MJ സെബാസ്റ്റ്യന്റെ ഓഫീസ് മുണ്ടക്കയത്ത് 31ആം മൈലിൽ ജനങ്ങൾക്കായി തുറന്നു കൊടുത്തു. റെവന്യൂ വകുപ്പ് മന്ത്രി AP അനിൽകുമാർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ മേഖലയിൽ പട്ടയം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കപ്പെടുവാൻ നടപടി സ്വീകരിക്കുമെന്ന് ഉദ്ഘാടകൻ സൂചിപ്പിക്കുകയുണ്ടായി.

പട്ടയ പ്രശ്നത്തിലും വന്യജീവി ആക്രമണങ്ങളിലുംപെട്ട് നട്ടംത്തിരിയുന്ന മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടത്തണമെന്ന് ആന്റോ ആന്റണി MP മുഖ്യപ്രഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഈ മേഖലയിലെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ചെറുകിട കർഷകരുടെയും പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടത്തുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അധ്യക്ഷംവഹിച്ച എം ജെ സെബാസ്റ്റ്യൻ സൂചിപ്പികയുണ്ടായി.
ഈ യോഗത്തിൽ UDF നേതാക്കളായ കെപിസിസി ജനറൽ സെക്രട്ടറി Adv PA സലീം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, മജു പുളിക്കൻ, സിജു കൈതമറ്റം, റാസി ചെറിയവല്ലം, പ്രകാശ് പുളിക്കൻ, Adv.മുഹമ്മദ് ഇല്യാസ്,Adv ജോമോൻ ഐക്കര, Adv PA ഷെമീർ, Adv P. ജീരാജ്, റോയ് കപ്പലുമാക്കൽ, ബിനു മറ്റക്കര, Adv സതീഷ് കുമാർ, , PH നൗഷാദ്, ചാൾസ് ആന്റണി,എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.

