Kerala

വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം 18 ന് ഈരാറ്റുപേട്ടയിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 ന് നടക്കൽ ബറകാത്ത് സ്ക്വയറിൽ ആരംഭിക്കുന്ന സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, ഫായിസ് നീർക്കുന്നം എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും.

അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുക്കും.കഴിഞ്ഞ 15 വർഷമായി ജനപക്ഷ-സാഹോദര്യ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ക്ഷേമരാഷ്ട്രം എന്ന സങ്കൽപം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് വെൽഫെയർ പാർട്ടിയെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് പറഞ്ഞു.

ജനറൽ സെക്രട്ടറി പി.എ. നിസാം, വൈസ് പ്രസിഡന്റ് സുനിൽ ജാഫർ എന്നിവരും ഈരാറ്റുപേട്ട പ്രസ്‌ക്ലബ്ബിൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top