
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായിയുടെ വീട്ടിൽ സമൻസ് പതിപ്പിക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായി എതിർപ്പ് ശക്തമാക്കാൻ സിപിഎം.

പിണറായിയെ അപമാനിക്കാനാണ് ഇതെന്ന നിലപാടിലാണ് പാർട്ടി. കേസിൽ പിണറായി വെള്ളിയാഴ്ച്ച ഹാജരാകില്ല. സുപ്രീം കോടതി നിലപാട് കാക്കാനാണ് തീരുമാനം. പിണറായിയുടെ ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരാനാണ് ഇഡിയുടെ നീക്കം.
ഇഡിയുടെ സ്പെഷ്യൽ ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയാകും ചോദ്യം ചെയ്യൽ ആരംഭിക്കുക.കേരളം രാഷ്ട്രീയത്തിൽ തന്നെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നീക്കമായതിനാൽ സിപിഐഎം വളരെ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്.

അതേസമയം മുൻ അനുഭവത്തിൽ ഇ ഡി യുടെ കാർ വരെ ആക്രമിക്കുന്ന നിലപാടിലുള്ള സിപിഐഎം നെതിരെയുള്ള ഓരോ നീക്കവും വളരെ കരുതലോടെയാണ് ഇ ഡി സംഘവും നോക്കി കാണുന്നത് ,.
